പിണറായി നവകേരള ശില്പി: ഇ.പി. ജയരാജൻ
Friday, May 23, 2025 11:58 PM IST
കണ്ണൂർ: പിണറായി വിജയൻ നവകേരള ശില്പിയും ഇന്ത്യൻ വിപ്ലവ ബഹുജന പ്രസ്ഥാനത്തിന്റെ സമുന്നതമായ നേതൃപദവിയിലുള്ള സർവാദരണീയനായ നേതാവുമാണ് പിണറായി വിജയനെന്ന് ഇ.പി. ജയരാജൻ.
ഫേസ്ബുക്കിൽ പിണറായി വിജയന് ജന്മദിനാശംസകളർപ്പിച്ചിട്ട കുറിപ്പിലാണ് ഇ.പി. ജയരാജൻ ഇക്കാര്യം കുറിച്ചത്.