അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
Friday, May 23, 2025 11:58 PM IST
തൃശൂര്‍: അങ്കണം ഷംസുദീന്‍ സ്മൃതി ഏര്‍പ്പെടുത്തിയ എട്ടാമത് അങ്കണം ഷംസുദീന്‍ സ്മൃതി അവാര്‍ഡിനു കൃതികള്‍ ക്ഷണിച്ചു.
2022, 23, 24 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച ബാലസാഹിത്യം, നിരൂപണം, യാത്രാവിവരണം കൃതികള്ക്കാണു പുരസ്കാരം.
ജൂണ്‍ 15നകം പുസ്തകത്തിന്റെ രണ്ടു കോപ്പികള്‍ ഡോ. പി. സരസ്വതി, ഡി5 ഭവാനി റസിഡന്‍സി, അടിയാട്ട് ലെയ്ന്‍, പൂത്തോള്‍, തൃശൂര്‍ 680004 എന്ന വിലാസത്തില്‍ അയയ്ക്കണം.