സഖറിയാസ് മാര്‍ അപ്രേമിനെ ഭരണച്ചുമതലകളിൽനിന്നു മാറ്റി
Friday, May 23, 2025 11:58 PM IST
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അടൂര്‍ - കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ അപ്രേമിനെ ഭദ്രാസന ഭരണത്തില്‍ നിന്നും സഭയുമായി ബന്ധപ്പെട്ട ഭരണപരമായ എല്ലാ കാര്യങ്ങളില്‍ നിന്നും സഭയുടെ വൈദിക സെമിനാരിയിലെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തുവാന്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു.
അദ്ദേഹം ഏതാനും ആഴ്്ചകള്‍ക്ക് മുന്‍പ് നടത്തിയ പ്രസംഗങ്ങളില്‍ സഭയുടെ ഔദ്യോഗിക നിലപാടുകള്‍ക്ക് എതിരായ പരാമര്‍ശങ്ങളാണ് നടപടിക്ക് കാരണമായത്.