കോ​​​ഴി​​​ക്കോ​​​ട്: ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വീ​​​ണ്ടും തി​​​രി​​​ച്ചു​​​വ​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ഒ​​​രാ​​​ഴ്ച​​​യ്ക്കകം കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും വ​​​ര്‍​ധി​​​ക്കു​​​ക​​​യാ​​​ണ്.

ഈ ​​​മാ​​​സം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ര​​​ണ്ടു​​​പേ​​​ര്‍ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ല്‍ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ ഭീ​​​തി​​​ജ​​​ന​​​ക​​​മ​​​ല്ലെ​​​ന്ന് ആ​​​രോ​​​ഗ്യ വൃ​​​ത്ത​​​ങ്ങ​​​ള്‍ പ​​​റ​​​യു​​​ന്നു.​ ജാ​​​ഗ്ര​​​താ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളൊ​​​ന്നും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ല.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് ര​​​ണ്ടു​​​പേ​​​ര്‍ ഈ ​​​മാ​​​സം മ​​​രി​​​ച്ച​​​ത്. 58-ഉം 64-​​​ഉം വ​​​യ​​​സു​​​ള്ള ഇ​​​രു​​​വ​​​രും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക്കാ​​​രാ​​​ണ്. ശ്വാ​​​സ​​​കോ​​​ശ സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് ഇ​​​രു​​​വ​​​രും ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി​​​യി​​​രു​​​ന്ന​​​ത്. ഹൃ​​​ദ​​​യ​​​സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ചി​​​കി​​​ത്സയിൽ കഴിയവേ അധികം വൈകാതെ മ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ല്‍, ആ​​​രോ​​​ഗ്യമ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ദേ​​​ശീ​​​യ​​​പോ​​​ര്‍​ട്ട​​​ലി​​​ല്‍ ഇ​​​തു​​​വ​​​രെ ഇ​​​ത് ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.​

ഏ​​​തു​​​ത​​​രം കോ​​​വി​​​ഡ് ആ​​​ണെ​​​ന്ന് അ​​​റി​​​യാ​​​ന്‍ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഈ ​​​രോ​​​ഗി​​​ക​​​ളു​​ടെ സ്ര​​​വ​​​ത്തി​​​ന്‍റെ സാ​​​മ്പി​​​ള്‍ പൂ​​​ന​​​യി​​​ലെ വൈ​​​റോ​​​ള​​​ജി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂട്ടി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.​ മ​​​ര​​​ണം കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം 76 പേ​​​ര്‍ സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രി​​​ച്ചി​​​രു​​​ന്നു. കോ​​​വി​​​ഡ് രൂ​​​ക്ഷ​​​മാ​​​യ 2020ല്‍ 3073 ​​​പേ​​​രും 2021ല്‍ 44,368 ​​​പേ​​​രും 2022ല്‍ 24,219 ​​​പേ​​​രും സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.​ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ള്‍ കൂ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ഗ​​​ര്‍​ഭി​​​ണി​​​ക​​​ളെ​​​യും ശ​​​സ്ത്ര​​​ക്രി​​​യാ രോ​​​ഗി​​​ക​​​ളെ​​​യും പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ള്‍ ആ​​​രോ​​​ഗ്യപ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോ​​​ള്‍ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​വ​​​രെ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേയ​​​മാ​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ല്‍, പ​​​നി ബാ​​​ധി​​​ച്ചു​​​ വ​​​രു​​​ന്ന എ​​​ല്ലാ രോ​​​ഗി​​​ക​​​ളെ​​​യും കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്നി​​​ല്ല. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ല്‍ കൂ​​​ടു​​​ത​​​ലു​​​ള്ള​​​ത് കോ​​​ട്ട​​​യ​​​ത്താ​​​ണ്- 57 കേ​​​സു​​​ക​​​ള്‍. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 34 കേ​​​സു​​​ക​​​ളും തി​​​രു​​​വ​​​ന​​​ന്ത​​​പ​​​രു​​​ത്ത് 30 കേ​​​സു​​​ക​​​ളും റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്.