കേരള ഫാര്‍മേഴ്സ് ഫെഡറേഷന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും
Friday, May 23, 2025 11:58 PM IST
കോട്ടയം: കര്‍ഷകര്‍ക്കായി ഒരു പാര്‍ട്ടി എന്ന സൂചന നല്കി കേരള ഫാര്‍മേഴ്സ് ഫെഡറേഷന് യോഗം ചേര്‍ന്നു. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കണ്ടെത്താനുമായി ഇന്നലെ കോട്ടയം ഈരയില്‍കടവ് ആന്‍സ് കണ്വന്ഷന് സെന്ററില്‍ നടന്ന കേരള ഫാര്‍മേഴ്സ് ഫെഡറേഷന്റെ പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികള്‍ പുതിയ പാര്‍ട്ടി തുടങ്ങാനുള്ള സൂചന നല്‍കിയത്. സമ്മേളനം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.
കേരള ഫാര്‍മേഴ്സ് ഫെഡറേഷന് സംസ്ഥാന ചെയര്മാന് ജോര്‍ജ് ജെ. മാത്യു അധ്യക്ഷത വഹിച്ചു. കാര്‍ഷികമേഖലയുടെ വളര്‍ച്ചയും കേരളത്തിന്റെ വിവിധ പ്രശ്നങ്ങളും എന്ന വിഷയത്തില്‍ എം.വി. മാണി പ്രസംഗിച്ചു.
ജോണ്‍ തോമസ് കൊട്ടുകാപ്പളളി പ്രമേയം അവതരിപ്പിച്ചു. കെ.ടി. സ്കറിയ, പി.എം. മാത്യു, കെ.ഡി. ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു.