പാലിയേക്കരയില്‍ വന്‍ കഞ്ചാവുവേട്ട; നാലുപേര്‍ അറസ്റ്റില്‍
Friday, May 23, 2025 11:58 PM IST
പാലിയേക്കര (തൃശൂർ): ഒഡീഷയില്‍നിന്നു ലോറിയില്‍ കടത്തിക്കൊണ്ടുവന്ന 124 കിലോഗ്രാം കഞ്ചാവ് പാലിയേക്കരയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആലുവ ചീനിവിള ആഷ്ലിന്, പള്ളത്ത് താരിസ്, പീച്ചി ചേരുംകുഴി തെക്കയില്‍ കിങ്ങിണി ഷിജോ എന്ന ഷിജോ, പാലക്കാട് ചെര്‍പ്പുളശേരി പാലാട്ടുപറമ്പില്‍ ജാബിര്‍ എന്നിവരാണ് അറസ്റ്റിലായത്.
ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.