അശ്ലീല പരാമർശം: ഒരാൾ അറസ്റ്റിൽ
Friday, May 23, 2025 11:58 PM IST
ഷൊർണൂർ: സാമൂഹികമാധ്യമത്തിൽ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് അശ്ലീലപരാമർശം നടത്തിയ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. ഷൊർണൂർ മുണ്ടമുക പാണ്ടിയാൽതൊടി ഉണ്ണികൃഷ്ണനെ(57)യാണ് ഷൊർണൂർ പോലീസ് അറസ്റ്റുചെയ്തത്.
ഉണ്ണികൃഷ്ണൻ എസ്ആർആർ ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മുൻപ്രധാനമന്ത്രിക്കെതിരേ അശ്ലീലപരാമർശം നടത്തിയതെന്നു പോലീസ് പറഞ്ഞു.
സാമൂഹികമാധ്യമത്തിൽ പങ്കുവച്ച സന്ദേശം സൈബർ പട്രോളിംഗ് വിഭാഗമാണ് കണ്ടെത്തിയത്. തുടർന്നു പോലീസ് ഉണ്ണികൃഷ്ണനെ അറസ്റ്റുചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.