തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​ത്മ​​​​രാ​​​​ജ​​​​ൻ ട്ര​​​​സ്റ്റ് 34-ാം പ​​​​ത്മ​​​​രാ​​​​ജ​​​​ൻ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. 2024ലെ ​​​​മി​​​​ക​​​​ച്ച നോ​​​​വ​​​​ൽ, ക​​​​ഥ, സം​​​​വി​​​​ധാ​​​​നം, തി​​​​ര​​​​ക്ക​​​​ഥ എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

പ​​​​ട്ടു​​​​നൂ​​​​ൽ​​​​പ്പു​​​​ഴു​​​​വെ​​​​ന്ന നോ​​​​വ​​​​ൽ ര​​​​ചി​​​​ച്ച എസ്. ഹ​​​​രീ​​​​ഷാ​​​​ണ് മി​​​​ക​​​​ച്ച നോ​​​​വ​​​​ലി​​​​സ്റ്റ്. ഇ​​​​ട​​​​മ​​​​ല​​​​യി​​​​ലെ യാ​​​​ക്കൂ​​​​ബ് എ​​​​ന്ന ചെ​​​​റു​​​​ക​​​​ഥ ര​​​​ചി​​​​ച്ച പി.​​​​എ​​​​സ്. റ​​​​ഫീ​​​​ക്കാ​​​​ണ് മി​​​​ക​​​​ച്ച ക​​​​ഥാ​​​​കൃ​​​​ത്ത്. ഇ​​​​വ​​​​ർ​​​​ക്ക് യ​​​​ഥാ​​​​ക്ര​​​​മം 20,000, 15,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ന​​​​ല്കും.

ഫെ​​​​മി​​​​നി​​​​ച്ചി ഫാ​​​​ത്തി​​​​മ എ​​​​ന്ന സി​​​​നി​​​​മ​​​​യു​​​​ടെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും തി​​​​ര​​​​ക്ക​​​​ഥാ​​​​കൃ​​​​ത്തു​​​​മാ​​​​യ ഫാ​​​​സി​​​​ൽ മു​​​​ഹ​​​​മ്മ​​​​ദി​​​​നാ​​​​ണ് മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും തി​​​​ര​​​​ക്ക​​​​ഥാ​​​​കൃ​​​​ത്തി​​​​നു​​​​മു​​​​ള്ള അ​​​​വാ​​​​ർ​​​​ഡ്. 40,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തിപ​​​​ത്ര​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് അ​​​​വാ​​​​ർ​​​​ഡ്.


പു​​​​തു​​​​മു​​​​ഖ ര​​​​ച​​​​യി​​​​താ​​​​വി​​​​ന്‍റെ ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ആ​​​​ദ്യ ര​​​​ച​​​​ന​​​​യ്ക്കു​​​​ള്ള എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സ് ടെ​​​​യ്ൽ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് വൈ​​​​റ​​​​സ് എ​​​​ന്ന നോ​​​​വ​​​​ലി​​​​ന്‍റെ ര​​​​ച​​​​യി​​​​താ​​​​വ് ഐ​​​​ശ്വ​​​​ര്യ ക​​​​മ​​​​ല അ​​​​ർ​​​​ഹ​​​​യാ​​​​യി.

പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ഈ ​​​​മാ​​​​സം 30ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ടാ​​​​ഗോ​​​​ർ തി​​​​യ​​​​റ്റ​​​​റി​​​​ൽ മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നു പ​​​​ത്മ​​​​രാ​​​​ജ​​​​ൻ ട്ര​​​​സ്റ്റ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ വി​​​​ജ​​​​യ​​​​കൃ​​​​ഷ്ണ​​​​ൻ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ദീ​​​​പ് പ​​​​ന​​​​ങ്ങാ​​​​ട്, സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്.​​​​ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ എ​​​​ന്നി​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.