ബൃഹദ് സ്ഥാപനങ്ങളാണ് കേരളത്തിന് ആവശ്യം: ജോസ് കെ. മാണി
Saturday, May 24, 2025 12:32 AM IST
കോട്ടയം: സയൻസ് സിറ്റിയും ട്രിപ്പിൾ ഐടിയും പോലെയുള്ള ബൃഹദ് സ്ഥാപനങ്ങളാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിൽ ഇനി ആവശ്യമുള്ളതെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി.
കെഎസ്എസ്ടിഎഫ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ടോബിൻ കെ. അലക്സ് അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ മുഖ്യപ്രഭാഷണം നടത്തി. ജോബ് മൈക്കിൾ എംഎൽഎ, സ്റ്റീഫൻ ജോർജ്, ടോമി കെ. തോമസ്, പ്രഫ.ലോപ്പസ് മാത്യു,സജി അലക്സ്, പി. രാധാകൃഷ്ണക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.