കരിന്പട്ടികയിൽപെടുത്തിയ നടപടി കേരളം ആഗ്രഹിച്ചതെന്ന് ഗോവിന്ദൻ
Friday, May 23, 2025 11:58 PM IST
തിരുവനന്തപുരം: ദേശീയപാത- 66 നിർമാണത്തിൽ വീഴ്ച വരുത്തിയ നിർമാണക്കരാർ ഏറ്റെടുത്ത കന്പനിയെ കരിന്പട്ടികയിൽ പെടുത്തിയ കേന്ദ്ര സർക്കാർ നടപടി കേരളം ആഗ്രഹിച്ചിരുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കരിന്പട്ടികയിൽ പെടുത്തിയതിനൊപ്പം റോഡ് വികസനം തടസപ്പെടാതിരിക്കാനുള്ള നടപടിയും കേന്ദ്രം സ്വീകരിക്കണം. ദേശീയപാതാ നിർമാണത്തകർച്ചയുടെ പൂർണ ഉത്തരവാദിത്വം ദേശീയപാതാ അഥോറിറ്റിക്കാണ്.
ഇലക്ടറൽ ബോണ്ടിന്റെ ഭാഗമായി വലിയ തുക ബിജെപിക്കു കൈക്കൂലി കൊടുത്ത വൻകിട കന്പനികളാണ് നിർമാണ ജോലികൾ കൈകാര്യം ചെയ്യുന്നത്. ഫ്ലെക്സ് ബോർഡിൽ ഒരു മന്ത്രിയുടെ പടം ഇല്ലെന്നു വച്ചു മന്ത്രിമാർ തമ്മിലുള്ള തർക്കമാകില്ല.
തദ്ദേശ വകുപ്പിന്റെ പരിപാടിയിൽ തദ്ദേശ മന്ത്രിയുടെ പടം വയ്ക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.