എംജി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിക്ക് ജര്‍മന്‍ ഗവേഷണ ഗ്രാന്റ്
Friday, May 23, 2025 11:58 PM IST
കോട്ടയം: ജര്‍മനിയിലെ ലീബ്നിസ് പോളിമര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ ഗ്രാന്റിന് എംജി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി അലീന റോബര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടു.
പ്രതിവര്‍ഷം 10.44 ലക്ഷംരൂപ ലഭിക്കും.സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിലെ എംഎസ്സി കെമിസ്ട്രി എനര്‍ജി സയന്‍സ് വിദ്യാര്‍ഥിനിയായ അലീന പോളിമര്‍ എന്‍ജിനിയറിംഗില്‍ 2 ഡി മെറ്റീരിയല്സിനെക്കുറിച്ച് പഠനം നടത്തും.
മുന്‍ അഡീഷണല്‍ സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസിന്റെയും തിരുവനന്തപുരം കാഞ്ഞിരംകുളം പികെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ മരിയ ഷീലയുടെയും മകളാണ്.