ഇഡിയുടെ പേരില്‍ ഇടനിലക്കാര്‍ ഇടപെട്ട കേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ്
Saturday, May 24, 2025 1:35 AM IST
കൊച്ചി: കേസന്വേഷണം ഒഴിവാക്കാന്‍ ഇഡിയുടെ പേരില്‍ ഇടനിലക്കാര്‍ കൈക്കൂലി വാങ്ങിയ കേസുകളില്‍ വിജിലന്‍സ് അന്വേഷണം.
കശുവണ്ടി വ്യവസായിയുടെ പരാതിയില്‍ അറസ്റ്റിലായ ഇടനിലക്കാര്‍ ഇത്തരത്തില്‍ മൂന്നു കോടി രൂപവരെ അന്വേഷണം നേരിടുന്നവരില്‍നിന്ന് തട്ടിയെടുത്തതായാണ് വിജിലന്‍സിനു ലഭിച്ചിട്ടുള്ള വിവരം.
അതേസമയം, ഇരകളായവര്‍ പരാതി നല്കാന് മുന്നോട്ടുവരാത്തത് വിജിലന്‍സിന് തിരിച്ചടിയായിട്ടുണ്ട്. അതിനിടെ കശുവണ്ടി വ്യവസായിയില്‍നിന്ന് വില്സൻ ഇഡിക്കുവേണ്ടി കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ കൂടുതല്‍ ശബ്ദരേഖകള്‍ പുറത്തുവന്നു. ഈ സംഭാഷണത്തില്‍ ഇയാള്‍ പറയുന്ന കാര്യങ്ങളെ സംബന്ധിച്ച് വിജിലന്‍സ് പരിശോധിച്ചുവരികയാണ്.