പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ ലഭിച്ചേക്കും
Saturday, May 24, 2025 12:32 AM IST
കോലഞ്ചേരി: അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നുവയസുകാരി ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇന്ന് കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
മൂന്നു ദിവസത്തേക്കാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചതിനുശേഷം പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുംകൂടി പരിശോധിച്ച് ചോദ്യം ചെയ്യാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുകൂടിയാണ് പ്രതി.