കുടുംബശ്രീ സംസ്ഥാന കലോത്സവം
Sunday, May 25, 2025 1:26 AM IST
കോട്ടയം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അരങ്ങ് 2025 സംസ്ഥാന കലോത്സവം നാളെ മുതല്‍ 28 വരെ അതിരമ്പുഴയില്‍ നടക്കും. 14 ജില്ലകളില്‍ നിന്നായി 3500-ലേറെ മത്സരാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും.
14 വേദികളിലായാണ് മത്സരങ്ങള്‍. നാളെ രാവിലെ 10ന് മന്ത്രി വി.എന്‍ വാസവന് മേള ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണമന്ത്രി എം.ബി രാജേഷ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിക്കും.