അപ്പസ്തോലിക് ഒബ്ലേറ്റ്സ് ഇന്‍ ഇന്ത്യ സുവര്‍ണ ജൂബിലി ആഘോഷിച്ചു
Sunday, May 25, 2025 1:26 AM IST
കോട്ടയം: സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് അപ്പസ്തോലിക് ഒബ്ലേറ്റ്സ് ഇന്‍ ഇന്ത്യയുടെയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
കോട്ടയം മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററില്‍ നടന്ന അപ്പസ്തോലിക് ഒബ്ലേറ്റ്സ് ഇന്‍ ഇന്ത്യയുടെ സുവര്‍ണ ജൂബിലി ആഘോഷ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ സ്മരണിക പ്രകാശനം ചെയ്തു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മല്പാന് ഫാ. മാത്യു വെള്ളാനിക്കല്‍, അപ്പസ്തോലിക് ഒബ്ലേറ്റ്സ് ജനറല്‍ മേജര്‍ സിസ്റ്റർ കാതറീന ഫാവ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമന്‍കുട്ടി, പഞ്ചായത്തംഗം ജെസി ജോണ്‍, അപ്പസ്തോലിക് ഒബ്ലേറ്റ്സ് നാഷണല്‍ മേജര്‍ സിസ്റ്റര്‍ അനു കുരിശുംമൂട്ടില്‍, നാഷണല്‍ സെക്രട്ടറി ജിസ കൂട്ടിയാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.