പ്ലസ് വൺ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Sunday, May 25, 2025 1:24 AM IST
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം. ജൂൺ രണ്ടിന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റിന്റെ സാധ്യതാ ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ട്മെന്റ്.
അപേക്ഷാ വിവരങ്ങളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്തുവാനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെന്റ്. ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയോ, പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം. പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ജൂണ്‍ രണ്ടിന് നടക്കും.
മുഖ്യഘട്ട അലോട്ട്മെന്റ് അവസാനിക്കുന്നത് ജൂണ്‍ 17നാണ്. പ്ല സ് വണ്‍ ക്ലാസുകൾ ജൂണ്‍ 18 ന് ആരംഭിക്കും