ജോര്‍ജ് ജെ. മാത്യുവിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി
Sunday, May 25, 2025 1:24 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുമായ ജോര്‍ജ് ജെ. മാത്യുവിന്റെ നേതൃത്വത്തില്‍ പുതിയ കര്‍ഷക പാര്‍ട്ടി രൂപീകരിച്ചു.
നാഷണല്‍ ഫാര്‍മേഴ്സ് പാര്‍ട്ടി എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചത്. പാര്‍ട്ടിയുടെ പ്രസിഡന്റ് ജോര്‍ജ് ജെ.മാത്യുവും ഭാരവാഹികളും ഇന്നലെ കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യോജിപ്പുള്ള മുന്നണികളുമായി സഹകരിക്കുമെന്നും പാര്‍ട്ടി പ്രസിഡന്റ് ജോര്‍ജ് ജെ. മാത്യു അറിയിച്ചു. എം.വി. മാണി, കെ.ഡി. ലൂയിസ് (എറണാകുളം) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പി.എം. മാത്യുവിനെ ജനറല്‍ സെക്രട്ടറിയായും ജോണി ചക്കാല (കൊല്ലം), ജോമോന് കെ. ചാക്കോ (കട്ടപ്പന) എന്നിവരെ സെക്രട്ടറിമാരായും ജോസഫ് മൈക്കിള്‍ കള്ളിവയലിനെ (പീരുമേട്) ട്രഷററായും പ്രഖ്യാപിച്ചു.