ആർച്ച്ബിഷപ്പായി ഡോ. ചക്കാലക്കൽ ഇന്ന് സ്ഥാനമേൽക്കും
Sunday, May 25, 2025 1:26 AM IST
കോഴിക്കോട്: കോഴിക്കോട് അതിരൂപതാ ആർച്ച്ബിഷപ്പായി ഡോ. വർഗീസ് ചക്കാലക്കൽ ഇന്നു സ്ഥാനമേൽക്കും. കോഴിക്കോട് സെന്റ് ജോസഫ് പള്ളിയില്‍ വൈകുന്നേരം മൂന്നിനാണ് ചടങ്ങുകള്‍ നടക്കുക.
ഇന്ത്യയിലെ അപ്പസ്തോലിക് നൂൺഷ്യോ ഡോ. ലെയോപോൾദോ ജിറേല്ലി സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകും. കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ വചനപ്രഘോഷണം നടത്തും.
സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ തോമസ് ജെ. നെറ്റോ, തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്സ് വടക്കുംതല, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മുൻ മന്ത്രി എം.കെ. മുനീർ, പ്രിയങ്കഗാന്ധി എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മേയർ ബീനാ ഫിലിപ്പ്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും.