ദീ​​പ മാ​​ലി​​ക്കി​​ന് ഖേ​​ൽ​​ര​​ത്ന, ജ​​ഡേ​​ജ​​യ്ക്ക് അ​​ർ​​ജു​​ന
Saturday, August 17, 2019 10:45 PM IST
ന്യൂ​​ഡ​​ൽ​​ഹി: ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യ​​ട​​ക്കം നാ​​ല് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ൾ​​ക്ക് അ​​ർ​​ജു​​ന അ​​വാ​​ർ​​ഡ് ന​​ല്കു​​ന്ന​​തി​​നാ​​യി ബി​​സി​​സി​​ഐ ശി​​പാ​​ർ​​ശ ചെ​​യ്തു. മു​​ഹ​​മ്മ​​ദ് ഷാ​​മി, ജ​​സ്പ്രീ​​ത് ബും​​റ വ​​നി​​താ ടീം ​​ലെ​​ഗ്സ്പി​​ന്ന​​റാ​​യ പൂ​​നം യാ​​ദ​​വ് എ​​ന്നി​​വ​​രെ​​യാ​​ണ് ബി​​സി​​സി​​ഐ ശി​​പാ​​ർ​​ശ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

വ​​നി​​താ ക്രി​​ക്ക​​റ്റി​​ൽ സ്മൃ​​തി മ​​ന്ദാ​​ന​​യ്ക്കു മാ​​ത്ര​​മാ​​ണ് അ​​ർ​​ജു​​ന ല​​ഭി​​ച്ചി​​ട്ടു​​ള്ള​​ത്. പാ​​രാ അ​​ത്‌ല​​റ്റാ​​യ ദീ​​പ മാ​​ലി​​ക്കി​​ന് കാ​​യി​​ക ലോ​​ക​​ത്തെ പ​​ര​​മോ​​ന്ന​​ത ബ​​ഹു​​മ​​തി​​യാ​​യ രാ​​ജീ​​വ് ഗാ​​ന്ധി ഖേ​​ൽ ര​​ത്ന പു​​ര​​സ്കാ​​ര​​ത്തി​​നു ശി​​പാ​​ർ​​ശ​​യു​​ണ്ട്. ഗു​​സ്തി താ​​ങ്ങ​​ളാ​​യ ബ​​ജ്റം​​ഗ് പൂ​​നി​​യ, വി​​നേ​​ഷ് ഫോ​​ഗ​​ട്ട് എ​​ന്നി​​വ​​ർ​​ക്കും ഖേ​​ൽ​​ര​​ത്ന ശി​​പാ​​ർ​​ശ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

ദ്രോ​ണാ​ചാ​ര്യ ശിപാർശ ലഭിച്ചവർ

വി​മ​ൽ​കു​മാ​ർ (ബാ​ഡ്മി​ന്‍റ​ണ്‍)
സ​ന്ദീ​പ് ഗു​പ്ത (ടേ​ബി​ൾ ടെ​ന്നീ​സ്)
മൊ​ഹീ​ന്ദ​ർ സിം​ഗ് (അ​ത്‌ലറ്റി​ക്സ്)
മെ​ർ​സ്ബാ​ൻ പ​ട്ടേ​ൽ (ഹോ​ക്കി, ആ​ജീ​വ​നാ​ന്ത മി​ക​വ്)

രാം​ബീ​ർ സിം​ഗ് (ക​ബ​ഡി, ആ​ജീ​വനാ​ന്ത മി​ക​വ്)
സ​ഞ്ജ​യ് ഭ​ര​ദ്വാ​ജ് (ക്രി​ക്ക​റ്റ്, ആ​ജീ​വനാ​ന്ത മി​ക​വ്)

അർജുന ശിപാർശ ലഭിച്ചവർ

മുഹ​മ്മ​ദ് അ​ന​സ് യാ​ഹി​യ (അ‌​ത്‌​ല​റ്റി​ക്സ്)
തേ​ജീ​ന്ദ​ർ പാ​ൽ സിം​ഗ് (അ​ത്‌​ല​റ്റി​ക്സ്)
രവീന്ദ്ര ജഡേജ (ക്രിക്കറ്റ്)
മുഹമ്മദ് ഷാമി (ക്രിക്കറ്റ്)
ജസ്പ്രീത് ബുംറ (ക്രിക്കറ്റ്)
പൂനം യാദവ് (ക്രിക്കറ്റ്)
എ​സ്. ഭാ​സ്ക​ര​ൻ (ബോ​ഡി ബി​ൽ​ഡിം​ഗ്)
സോ​ണി​യ ലാ​ത്തെ​ർ (ബോ​ക്സിം​ഗ്)
ചിന്ത​ൻ​സെ​ന സിം​ഗ് ക​ൻ​ഗു​ജാം (ഹോ​ക്കി)
അ​ജ​യ് താ​ക്കൂ​ർ (ക​ബ​ഡി)
ഗൗ​ര​വ് സിം​ഗ് ഗി​ൽ (മോ​ട്ടോ​ർ സ്പോ​ർ​ട്സ്)
പ്ര​മോ​ദ് ഭ​ഗ​ത് (പാ​രാ സ്പോ​ർ​ട്സ്-​ബാ​ഡ്മി​ന്‍റ​ണ്‍)
അ​ൻ​ജും മൗ​ദ്ഗി​ൽ (ഷൂ​ട്ടിം​ഗ്)
ഹ​ർ​മീ​ദ് ര​ജു​ൽ ദേ​ശാ​യ് (ടേ​ബി​ൾ ടെ​ന്നീ​സ്)
പൂ​ജ ദ​ണ്ഡ (ഗു​സ്തി)
ഫൗ​വാ​ദ് മി​ർ​സ (കു​തി​ര​സ​വാ​രി)
ഗു​ർ​പ്രീ​ത് സിം​ഗ് സ​ന്ധു (ഫു​ട്ബോ​ൾ)
സ്വ​പ്ന ബ​ർ​മാ​ൻ (അ​ത്‌ലറ്റി​ക്സ്)
സു​ന്ദ​ർ സിം​ഗ് ഗു​ർ​ജ​ർ (പാ​രാ അ​ത്‌​ല​റ്റി​ക്സ്)
ഭാ​മി​ദി​പ​തി സാ​യ് പ്ര​ണീ​ത് (ബാ​ഡ്മി​ന്‍റ​ണ്‍)
സി​മ്രാ​ൻ സിം​ഗ് ഷെ​ർ​ഗി​ൽ (പോ​ളോ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.