കോ​​​ട്ട​​​യം: ജ​​​ര്‍മ​​​നി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന വേ​​​ള്‍ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഗെ​​​യിം​​​സി​​​നു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ പു​​​രു​​​ഷ, വ​​​നി​​​താ ബാ​​​സ്‌​​​ക​​​റ്റ്ബോ​​​ള്‍ ടീ​​​മു​​​ക​​​ള്‍ ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ട്ടു. അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റീ​​​സ്(​​​എ​​​ഐ​​​യു) ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് എം​​​ജി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യാ​​​ണ് ടീം ​​​സെല​​​ക്്ഷ​​​ന്‍ ഏ​​​കോ​​​പി​​​പ്പി​​​ച്ച​​​ത്.

എ​​​ഐ​​​യു​ സ്പോ​​​ര്‍ട്സ് വി​​​ഭാ​​​ഗം ജോ​​​യി​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യും എം​​​ജി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ഫി​​​സി​​​ക്ക​​​ല്‍ എ​​​ഡ‍്യു​​ക്കേ​​​ഷ​​​ന്‍ ആ​​​ന്‍ഡ് സ്പോ​​​ര്‍ട്സ് സ​​​യ​​​ന്‍സ​​​സ് മു​​​ന്‍ മേ​​​ധാ​​​വി​​​യു​​​മാ​​​യ ഡോ. ​​​ബി​​​നു ജോ​​​ര്‍ജ് വ​​​ര്‍ഗീ​​​സ് ന​​​യി​​​ക്കു​​​ന്ന സം​​​ഘ​​​ത്തി​​​ല്‍ രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള താ​​​ര​​​ങ്ങ​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ 36 പേ​​​രാ​​​ണു​​​ള്ള​​​ത്.

മു​​​ന്‍ രാ​​​ജ്യാ​​​ന്ത​​​ര ബാ​​​സ്‌​​​ക​​​റ്റ്ബോ​​​ള്‍ താ​​​ര​​​ങ്ങ​​​ളാ​​​യ ജി. ​​​രാം​​​കു​​​മാ​​​റും സി.​​​വി. സ​​​ണ്ണി​​​യു​​​മാ​​​ണ് യ​​​ഥാ​​​ക്ര​​​മം പു​​​രു​​​ഷ, വ​​​നി​​​താ ടീ​​​മു​​​ക​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ക​​​ര്‍.

കേ​​​ര​​​ള സ്പോ​​​ര്‍ട്സ് കൗ​​​ണ്‍സി​​​ലി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ജോ​​​ണ്‍സ​​​ണ്‍ തോ​​​മ​​​സാ​​​ണ് വ​​​നി​​​താ ടീ​​​മി​​​ന്‍റെ അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ച്ച്.

നാ​​​ഷ​​​ണ​​​ല്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് അ​​​ഡ്വാ​​​ന്‍സ്ഡ് ലീ​​​ഗ​​​ല്‍ സ്റ്റ​​​ഡീ​​​സി​​​ലെ ഫി​​​സി​​​ക്ക​​​ല്‍ എ​​ഡ‍്യു​​​ക്കേ​​​ഷ​​​ന്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​ക്ട​​ര്‍ ഡോ. ​​​എ​​​സ്. സു​​​ജി​​​ത്ത് പു​​​രു​​​ഷ ടീ​​​മി​​​ന്‍റെ​​​യും ബം​​​ഗ​​​ളൂരു ക്രൈ​​​സ്റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ല്‍നി​​​ന്നു​​​ള്ള സൗ​​​മ്യ ജോ​​​സ​​​ഫ് വ​​​നി​​​താ ടീ​​​മി​​​ന്‍റെ​​​യും മാ​​​നേ​​​ജ​​ർ​​മാ​​രാ​​​ണ്. സ്പോ​​​ര്‍ട്സ് സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റാ​​​യി ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സെ​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജി​​​ലെ സ്റ്റാ​​​ലി​​​ന്‍ റാ​​​ഫേ​​​ലും സം​​​ഘ​​​ത്തി​​​ലു​​​ണ്ട്.