4 ഇന്ത്യക്കാർ പ്രീക്വാര്‍ട്ടറില്‍
Wednesday, July 16, 2025 12:59 AM IST
ബറ്റുമി (ജോര്‍ജിയ): ഫിഡെ വനിതാ ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ ആര്. വൈശാലി, ഹരിക ദ്രോണവല്ലി, കൊനേരു ഹംപി, ദിവ്യ ദേശ്മുഖ് എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍.
വന്തിക അഗര്‍വാള്‍ മാത്രമാണ് മൂന്നാം റൗണ്ടില്‍ പുറത്തായ ഏക ഇന്ത്യക്കാരി. ലോകകപ്പ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരം മാത്രമാണ് ഇതുവരെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുള്ളത്, 2023ല്‍ ഹരിക.