ഒളിമ്പിക്സ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
Wednesday, July 16, 2025 12:59 AM IST
ലോസ് ആഞ്ചലസ്: 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിന്റെ ഫസ്റ്റ് ലുക്ക് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒളിമ്പിക്സിലേക്കു മൂന്നു വര്‍ഷം അകലമുള്ളപ്പോഴാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കു മെഡല്‍ സാധ്യതയുള്ള ക്രിക്കറ്റ് ഒളിമ്പിക് വേദിയിലെത്തുന്നു എന്നതാണ് ലോസ് ആഞ്ചലസ് ഗെയിംസിന്റെ പ്രത്യേകതകളില്‍ ഒന്ന്.
2028 ജൂലൈ 14നാണ് ഒളിമ്പിക്സ് ഉദ്ഘാടനം. 30നു സമാപനം. ജൂലൈ 12-29 തീയതികളില്‍ പുരുഷ-വനിതാ ക്രിക്കറ്റ് നടക്കും. സ്റ്റാര്‍ അത്ലറ്റ് നീരജ് ചോപ്ര ഇറങ്ങുന്ന പുരുഷ ജാവലിന്ത്രോയാണ് ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷ.
ജൂലൈ 15-30 തീയതികളിലാണ് അത്ലറ്റിക്സ്. ഗുസ്തി ജൂലൈ 24 മുതല്‍ 30വരെയും ഹോക്കി 12 മുതല്‍ 29വരെയും ബോക്സിംഗ് 15 മുതല്‍ 30വരെയും നടക്കും. ഭാരോദ്വഹനം (ജൂലൈ 25-29), അമ്പെയ്ത്ത് (ജൂലൈ 21-28), ഷൂട്ടിംഗ് (ജൂലൈ 15-25), ബാഡ്മിന്റണ്‍ (ജൂലൈ 15-24) പോരാട്ടങ്ങളിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.