ടോ​​ക്കി​​യോ: ജ​​പ്പാ​​ന്‍ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ഡ​​ബി​​ള്‍ മു​​ന്നേ​​റ്റം. പു​​രു​​ഷ ഡ​​ബി​​ള്‍​സി​​ല്‍ സൂ​​പ്പ​​ര്‍ സ​​ഖ്യ​​മാ​​യ സാ​​ത്വി​​ക് സാ​​യ്‌​രാ​​ജ് - ചി​​രാ​​ഗ് ഷെ​​ട്ടി കൂ​​ട്ടു​​കെ​​ട്ടും പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ല​​ക്ഷ്യ സെ​​ന്നും വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ അ​​നു​​പ​​മ ഉ​​പാ​​ധ്യാ​​യ​​യും പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു.

നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നാ​​ണ് ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ സ​​ഖ്യ​​ത്തി​​ന്‍റെ ജ​​യം. ലോ​​ക 15-ാം ന​​മ്പ​​റാ​​യ സാ​​ത്വി​​ക്-​​ചി​​രാ​​ഗ് കൂ​​ട്ടു​​കെ​​ട്ട് 42 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ല്‍ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ കാ​​ങ് മി​​ന്‍ ഹ്യൂ​​ക്ക് - കിം ​​ഡോ​​ങ് ജു ​​സ​​ഖ്യ​​ത്തെ​​യാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്. സ്‌​​കോ​​ര്‍: 21-18, 21-10.

പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ല​​ക്ഷ്യ സെ​​ന്‍ ചൈ​​ന​​യു​​ടെ വാ​​ങ് ഷെ​​ന്‍​ങ് സിം​​ഗി​​നെ​​യാ​​ണ് നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​ല്‍ ത​​ക​​ര്‍​ത്ത​​ത്. സ്‌​​കോ​​ര്‍: 21-11, 21-18. പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ജാ​​പ്പ​​നീ​​സ് താ​​രം കൊ​​ഡൈ നാ​​രോ​​ക​​യാ​​ണ് ല​​ക്ഷ്യ സെ​​ന്നി​​ന്‍റെ എ​​തി​​രാ​​ളി.


സി​​ന്ധു പു​​റ​​ത്ത്

വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ മു​​ന്‍ ചാ​​മ്പ്യ​​നാ​​യ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു ആ​​ദ്യ റൗ​​ണ്ടി​​ല്‍ പു​​റ​​ത്ത്. കൊ​​റി​​യ​​യു​​ടെ സിം ​​യു ജി​​ന്നി​​നോ​​ട് നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നാ​​ണ് 30കാ​​രി​​യാ​​യ സി​​ന്ധു​​വി​​ന്‍റെ തോ​​ല്‍​വി. സ്‌​​കോ​​ര്‍: 15-21, 14-21.

ഇ​​ന്ത്യ​​യു​​ടെ അ​​നു​​പ​​മ ഉ​​പാ​​ധ്യാ​​യ മൂ​​ന്നു ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ല്‍ ര​​ക്ഷി​​ത രാം​​രാ​​ജി​​നെ കീ​​ഴ​​ട​​ക്കി. ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ളു​​ടെ പോ​​രാ​​ട്ടം 21-15, 18-21, 21-18നാ​​ണ് അ​​വ​​സാ​​നി​​ച്ച​​ത്. താ​​യ്‌പേ​​യ് ഓപ്പണിൽ സെ​​മി ഫൈ​​ന​​ലി​​സ്റ്റാ​​യ ഇ​​ന്ത്യ​​യു​​ടെ ഉ​​ന്ന​​തി ഹൂ​​ഡ (8-21, 12-21) പു​​റ​​ത്താ​​യി.