കേരള കോണ്ഗ്രസ് തർക്കം: വിധി 31ന്
Wednesday, October 23, 2019 11:37 PM IST
കട്ടപ്പന: കേരള കോണ്ഗ്രസ് -എം ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കട്ടപ്പന സബ് കോടതി 31ന് വിധി പറയും. ഇരു വിഭാഗങ്ങളുടെയും വാദം ഇന്നലെ പൂർത്തിയായി. ചെയർമാൻ കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്നാണു പാർട്ടിക്കുള്ളിൽ തർക്കം ഉടലെടുത്തത്.
ജോസ് കെ. മാണിയെ ചെയർമാനായി ഒരു വിഭാഗം തെരഞ്ഞെടുത്തിരുന്നു. ഇതു തടഞ്ഞുകൊണ്ടുള്ള ഇടുക്കി മുൻസിഫ് കോടതി ഉത്തരവിനെതിരേയാണ് കട്ടപ്പന സബ്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. പി.ജെ. ജോസഫ് വിഭാഗം നേടിയ സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പെട്ടു ജോസ് കെ. മാണിയും കെ.ഐ. ആന്റണിയുമാണ് അപ്പീൽ നൽകിയത്.