ശബരിമല നടവരവ് 361 കോടി രൂപ
Saturday, March 4, 2023 12:25 AM IST
തിരുവനന്തപുരം: ശബരിമല തീർഥാടന കാലത്ത് നടവരവായി 361 കോടി രൂപ ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ.
നടവരവിനു പുറമേ 400 പവൻ സ്വർണവും വിദേശ കറൻസിയായി ഒന്നര കോടിയോളം രൂപയും ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.