സംസ്ഥാന സീനിയർ വോളി: തിരുവനന്തപുരത്തിനു വനിതാ കിരീടം
Sunday, December 10, 2017 2:15 PM IST
സുൽത്താൻ ബത്തേരി: സംസ്ഥാന സീനിയർ വോളിബോൾ ചാന്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ തിരുവനന്തപുരം ജേതാക്കാളായി. ഫൈനലിൽ എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് ആലപ്പുഴയെയാണ് തോൽപ്പിച്ചത്. സ്കോർ: 25-15,25-11, 25-16.