ചി​റ​ക്ക​ട​വി​ൽ പ​തി​മൂ​ന്നു​കാ​രി മി​ന്ന​ലേ​റ്റ് മ​രി​ച്ചു
Tuesday, September 29, 2020 7:27 PM IST
പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് തെ​ക്കേ​ത്തു​ക​വ​ല കു​ര​ങ്ങ​ൻ​മ​ല​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് പ​തി​മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. ക​ട്ട​പ്പ​ന ഉ​പ്പു​ത​റ പു​ത്ത​ൻ​പു​ര​യി​ൽ പി.​ആ​ർ. രാ​ജേ​ഷി​ന്‍റെ മ​ക​ൾ അ​ക്ഷ​യ​യാ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ‍​യാ​യി​രു​ന്നു സം​ഭ​വം. കു​ര​ങ്ങ​ൻ​മ​ല​യി​ൽ ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി. ശ​ക്ത​മാ​യ ഇ​ടി​യും മ​ഴ​യും ഉ​ണ്ടാ​യ​പ്പോ​ൾ മു​റ്റ​ത്തു​നി​ന്നും വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ കുട്ടിക്ക് ര​ണ്ടു ത​വ​ണ മി​ന്ന​ലേ​റ്റു.

ഉ​ട​ൻ ത​ന്നെ പൊ​ൻ​കു​ന്ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന രാ​ധ​മ്മ, പേ​ര​ക്കു​ട്ടി ദി​ശ എ​ന്നി​വ​ർ​ക്കും മി​ന്ന​ലി​ൽ പ​രി​ക്കേ​റ്റു.

ഏ​ല​പ്പാ​റ​യി​ലെ കോ​ൺ​വ​ന്‍റ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ക്ഷ​യ. സ​ഹോ​ദ​ര​ൻ: അ​ഭി​ജി​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.