അ​ജി​ത വൃ​ക്ക രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ൽ; സ​ഹാ​യി​ക്കു​മോ ?
അ​ജി​ത വൃ​ക്ക രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ൽ; സ​ഹാ​യി​ക്കു​മോ ?
Thursday, September 29, 2022 5:38 PM IST
ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ വൃ​ക്ക​രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ യു​വ​തി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ഏ​റ്റു​മാ​നൂ​ർ ഓ​ണം​തു​രു​ത്ത് സ്വ​ദേ​ശി​യാ​യ കെ.​സി. അ​ജി​ത (32) ആ​ണ് ന​ല്ല മ​ന​സു​ക​ളു​ടെ കാ​രു​ണ്യം പ്ര​തീ​ക്ഷി​ച്ച് ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്.

ഏ​താ​ണ്ട് അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി രോ​ഗ​ശ​യ്യ​യി​ലാ​യ അ​ജി​ത 2017-ൽ ​വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. നി​ല​വി​ൽ മാ​സ​ത്തി​ൽ എ​ട്ട് ഡ​യാ​ലി​സി​സ് ന​ട​ത്തി​യാ​ണ് യു​വ​തി​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്.

യു​വ​തി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യി​ലാ​ണ് കു​ടും​ബം. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വ് സ​ന്തോ​ഷി​ന് കി​ട്ടു​ന്ന തു​ച്ഛ​മാ​യ തു​ക​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന മാ​ർ​ഗം. എ​ന്നാ​ൽ ഭാ​ര്യ രോ​ഗി​യാ​യ​തോ​ടെ ഭ​ർ​ത്താ​വി​ന് സ്ഥി​ര​മാ​യി ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. അ​തി​നാ​ൽ നി​ത്യ​ചി​ല​വി​ന് ത​ന്നെ കു​ടും​ബം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ ചി​കി​ത്സ​ക​ൾ​ക്കു​മാ​യി വേ​ണ്ട ഭാ​രി​ച്ച തു​ക ക​ണ്ടെ​ത്താ​ൻ ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വ​ഴി​ക​ളൊ​ന്നു​മി​ല്ല. അ​തി​നാ​ലാ​ണ് കു​ടും​ബം സു​മ​ന​സു​ക​ളു​ടെ മു​ന്നി​ൽ കൈ​നീ​ട്ടു​ന്ന​ത്... സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യ‌ോ​ടെ...

അജിതയ്ക്കുള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം.

അ​ക്കൗ​ണ്ട് ന​ന്പ​ർ: 00370730 00003036
IFSC Code: SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<