മതം മ​റ​യാ​ക്കി​യു​ള്ള ഇ​ര​വാ​ദ​മാ​ണ് ജ​ലീ​ലിന്‍റേതെന്ന് സുരേന്ദ്രൻ
Friday, September 18, 2020 12:26 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ മ​ത​ത്തെ മ​റ​യാ​ക്കി​യു​ള്ള ഇ​ര​വാ​ദ​മാ​ണ് ഉ​യ​ർ​ത്തു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ജ​ലീ​ലി​ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യി​ട്ടി​ല്ല. ഖു​റാ​നെ അ​വ​ഹേ​ളി​ക്കു​ന്ന​ത് ജ​ലീ​ലാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ജ​ലീ​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​യി​ട്ടു​ള്ള​ത് ച​ട്ട​ലം​ഘ​നക്കേസിൽ അ​ല്ല. ഭീ​ക​ര​വാ​ദം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. ഖു​റാ​ൻ ക​ട​ത്തു​ന്ന​ത് നി​യ​മ​ലം​ഘ​ന​മാ​ണോ എ​ന്നാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ചോ​ദി​ക്കു​ന്ന​ത്.

ഈ ​പ്ര​ശ്ന​ത്തെ വ​ർ​ഗീ​വ​ത്ക​രി​ക്കാ​ൻ സിപിഎം ശ്രമിക്കുകയാണ്. ഖു​റാ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ ആ​ർ​ക്കും പ​രാ​തിയില്ല. ജ​ലീ​ലി​നെ സി​പി​എം ഒ​രു മ​ത​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​കയാ​ണ്. ഇ​ങ്ങ​നെ നേ​ട്ടം കൊ​യ്യാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ​യും മ​ത​ത്തെ​യും ഉ​ൾ​പ്പെ​ടു​ത്തി സ്വ​ർ​ണ​ക്ക​ട​ത്തി​നെ നേ​രി​ടാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നെ ജ​നം ത​ള്ളി​ക്ക​ള​യു​മെ​ന്നും ഖു​റാ​ൻ ഇ​വി​ടെ ഒ​രു വി​ഷ​യം അ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ​ന്ത​പ്പ​ഴ​ത്തെ​യും സി​പി​എം വ​ർ​ഗീ​യ നേ​ട്ട​മാ​ക്കു​മോ എ​ന്നാ​ണ് ത​ങ്ങ​ൾ ഇ​പ്പോ​ൾ നോ​ക്കു​ന്ന​ത്. വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ മ​റ​യാ​ക്കി സ്വ​ർ​ണം ക​ട​ത്തി​യോ എ​ന്നാ​ണ് സി​പി​എം പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ അ​പ​മാ​നി​ച്ച​ത് ജ​ലീ​ലാ​ണ്. വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ ക​ള്ള​ക​ട​ത്തി​ന് മ​റ​യാ​ക്കു​ന്ന​ത് വി​ശ്വാ​സി​ക​ൾ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ക്കു​മോ എ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

ഖു​റാ​ൻ വി​ത​ര​ണം ചെ​യ്യ​ണ​മാ​യി​രു​ന്നെ​ങ്കി​ൽ വ​ഖ​ഫ് ബോ​ർ​ഡി​ൽ എ​ൽ​പ്പി​ക്കാ​മാ​യി​രു​ന്ന​ല്ലോ. ഇ​തി​നാ​യി വ​ഖ​ഫി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​മാ​യി​രു​ന്ന​ല്ലോ?. എ​ന്തി​നാ​ണ് ഒ​ളി​ച്ചു​ക​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

വ​ർ​ഗീ​യ രാ​ഷ്ട്രീ​യം സി​പി​എ​മ്മി​ന് തി​രി​ച്ച​ടി​യാ​കും. സി​പി​എ​മ്മി​ന്‍റെ അ​ണി​ക​ൾ ഇ​തി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണോ പാ​ർ​ട്ടി​യു​ടെ ധാ​ര​ണ. ക്രി​മി​ന​ൽ കേ​സു​ക​ളെ മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സി​പി​എം വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.