അ​ഞ്ചാം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കാ​ത്ത "മ​സാ​ല​ കോ​ടീ​ശ്വ​ര​ൻ' ധ​രം​പാ​ൽ ഗു​ലാ​ത്തി അ​ന്ത​രി​ച്ചു
Thursday, December 3, 2020 11:27 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​മു​ഖ മ​സാ​ല​ക്കൂ​ട്ട് നി​ർ​മാ​താ​ക്ക​ളാ​യ എം​ഡി​എ​ച്ചി​ന്‍റെ ഉ​ട​മ മ​ഹാ​ശ​യ് ധ​രം​പാ​ൽ ഗു​ലാ​ത്തി (98) അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ​തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ മാ​ത ച​നാ​ൻ ദേ​വി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

2019-ൽ ​ഗു​ലാ​ത്തി​യെ രാ​ജ്യം പ​ത്മ​ഭൂ​ഷ​ൻ ന​ൽ​കി ആ​ദ​രി​ച്ചു. ഗു​ലാ​ത്തി​യു​ടെ മ​ര​ണ​ത്തി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും അ​നു​ശോ​ചി​ച്ചു.

1923 ൽ ​പാ​ക്കി​സ്ഥാ​നി​ലെ സി​യാ​ൽ​കോ​ട്ടി​ലാ​യി​രു​ന്നു ധ​രം​പാ​ൽ ഗു​ലാ​ത്തി​യു​ടെ ജ​ന​നം. അ​ഞ്ചാം ക്ലാ​സ് പ​ഠ​നം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത ഗു​ലാ​ത്തി, സി​യാ​ൽ​കോ​ട്ടി​ൽ പി​താ​വ് ന​ട​ത്തി​യി​രു​ന്ന മ​സാ​ല വ്യാ​പാ​ര​ത്തി​ൽ സ​ഹാ​യി​ച്ചു കൊ​ണ്ടാ​ണ് ബി​സി​ന​സ് രം​ഗ​ത്തേ​ക്കു ചു​വ​ടു​വ​യ്ക്കു​ന്ന​ത്. വി​ഭ​ജ​ന​ത്തി​നു ശേ​ഷം ഇ​ന്ത്യ​യി​ലെ​ത്തി​യ ഗു​ലാ​ത്തി ഡ​ൽ​ഹി​യി​ലെ ക​രോ​ൾ ബാ​ഗി​ൽ മ​സാ​ല​ക്ക​ട തു​ട​ങ്ങി.

ഈ ​ക​ട​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന മ​സാ​ല ബ്രാ​ൻ​ഡാ​യി വ​ള​രാ​ൻ എം​ഡി​എ​ച്ചി​നാ​യി. 1000 കോ​ടി​ക്കു മു​ക​ളി​ലാ​യി​രു​ന്നു എം​ഡി​എ​ച്ചി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​നം. മ​സാ​ല​പ്പൊ​ടി​ക​ളു​ടെ പ​ര​സ്യ​ത്തി​ലും ഗു​ലാ​ത്തി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. 2018-ൽ 25 ​കോ​ടി​രൂ​പ​യാ​ണ് അ​ദ്ദേ​ഹം ശ​ന്പ​ള​മാ​യി സ്വീ​ക​രി​ച്ച​ത്.

ദു​ബാ​യി​യി​ലും ല​ണ്ട​നി​ലും ഓ​ഫീ​സു​ക​ളു​ള്ള എം​ഡി​എ​ച്ച് നൂ​റോ​ളം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി​യും ചെ​യ്യു​ന്നു​ണ്ട്. എം​ഡി​എ​ച്ചി​ന് രാ​ജ്യ​ത്ത് 15 ഫാ​ക്ട​റി​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.