യു​പി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി മ​രി​ച്ചു
Tuesday, September 29, 2020 2:47 PM IST
ന്യൂ​ഡ​ൽ​ഹി: യു​പി​യി​ല്‍ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്തൊ​ന്‍​പ​തു​കാ​രി മ​രി​ച്ചു. ഡ​ല്‍​ഹി എ​യിം​സി​ലാ​യി​രു​ന്നു ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

ക്രൂ​ര​മാ​ന​ഭം​ഗ​ത്തി​ന് ശേ​ഷം പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​നും ആ​ക്ര​മി​ക​ള്‍ ശ്ര​മി​ച്ചി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തെ​ല്ലി​നും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. നാ​വ് പ​കു​തി മു​റി​ഞ്ഞ നി​ല​യി​ലു​മാ​യി​രു​ന്നു.

അ​ലി​ഗ​ഡി​ലെ ജെ.​എ​ന്‍. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ പി​ന്നീ​ട് ഡ​ല്‍​ഹി എ​യിം​സി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.