ഇ​ഡി കേ​സ്; ഡി.​കെ. ശി​വ​കു​മാ​ർ പു​റ​ത്തി​റ​ങ്ങി
Wednesday, October 23, 2019 10:46 PM IST
ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ‌ ജാ​മ്യം ല​ഭി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​ർ ജ​യി​ലി​ൽ‌ നി​ന്ന് പു​റ​ത്തി​റ​ങ്ങി. തി​ഹാ​ർ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ചു.

രാ​ജ്യ​മാ​കെ​യു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​നി​ക്ക് ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ന​ന്ദി​യു​ണ്ടെ​ന്ന് ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യാ​ണ് ഡി​കെ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യം വി​ട്ടു​പോ​കാ​ൻ പാ​ടി​ല്ല, 25 ല​ക്ഷം രൂ​പ ജാ​മ്യ​ത്തു​ക കെ​ട്ടി​വ​യ്ക്ക​ണം എ​ന്നി​വ​യാ​ണ് ഉ​പാ​ധി​ക​ളാ​യി കോ​ട​തി നി​ശ്ച​യി​ച്ച​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ റ​ക്ട​റേ​റ്റാ​ണ് സെ​പ്റ്റം​ബ​റി​ൽ ശി​വ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.