മു​ത്ത​ങ്ങ ചെ​ക്ക്പോ​സ്റ്റി​ൽ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി
Thursday, March 26, 2020 1:34 PM IST
ക​ൽ​പ്പ​റ്റ: മു​ത്ത​ങ്ങ ചെ​ക്ക്പോ​സ്റ്റി​ൽ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റും സ​ഹാ​യി​യും കോ​വി​ഡ് ബാ​ധി​ത​ര​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ ചെ​ക്പോ​സ്റ്റി​ൽ ത​ട​ഞ്ഞി​ട്ട​ത്.

സംഭവത്തെ തുടർന്ന് ചാ​മ​രാ​ജ്ന​ഗ​ർ എ​സ്പി​യു​മാ​യി വ​യ​നാ​ട് എ​സ്പി ചർച്ച നടത്തി. ചരക്ക് ലോറി ജീവനക്കാർക്ക് കോവിഡ് രോഗബാധയില്ലെന്ന് തെളിയിക്കുന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി വാ​ഹ​നം വാ​ട്ട​ർ മി​സ്റ്റ് ന​ട​ത്തി അ​ണുവി​മു​ക്ത​മാ​ക്കി​യ ശേ​ഷം ക​ട​ത്തി​വി​ടാ​ൻ തീ​രു​മാ​ന​മാ​യിട്ടുണ്ട്.

വൈ​കു​ന്നേ​ര​ത്തോ​ടെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടും. ഇന്ന് രാവിലെ മുതലാണ് മുത്തങ്ങ ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ കുടുങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.