ഷം​ന കാ​സിം മാ​തൃ​ക, കു​റ്റ​ങ്ങ​ളു​ടെ വ്യാ​പ്തി വെ​ളി​പ്പെ​ട്ടു; പ്ര​ശം​സി​ച്ച് ഡ​ബ്ള്യു​സി​സി
Thursday, July 2, 2020 7:18 PM IST
കൊ​ച്ചി: ന​ടി ഷം​ന കാ​സി​മി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ വി​മ​ൻ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ് (ഡ​ബ്ള്യു​സി​സി). സ്വ​കാ​ര്യ​ത​യ്ക്കും സു​ര​ക്ഷ​യ്ക്കും ഭം​ഗം വ​രു​ത്തി​യ​വ​ർ​ക്കെ​തി​രേ ശ​രി​യാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച ഷം​ന കാ​സിം മാ​തൃ​ക​യാ​ണെ​ന്നു സം​ഘ​ട​ന പ്ര​ശം​സി​ച്ചു.

ഷം​ന​യു​ടെ ന​ട​പ​ടി സ​മൂ​ഹ​ത്തി​ന് ചു​റ്റു​മു​ള്ള ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ്യാ​പ്തി തു​റ​ന്നു കാ​ണി​ച്ചി​രി​ക്കു​ക​യാ​ണ്. സ​മ​യ​ബ​ദ്ധ​മാ​യ റി​പ്പോ​ർ​ട്ടിം​ഗ് കു​റ്റാ​രോ​പി​ത​രെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ചു. ഇ​ത്ത​രം കേ​സു​ക​ൾ റി​പ്പോ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹേ​മ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടും സ്പെ​ഷ​ൽ ്രെ​ടെ​ബ്യൂ​ണ​ലും സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും ഡ​ബ്ള്യു​സി​സി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി​രു​ന്നു. മു​ഖ്യ​പ്ര​തി റ​ഫീ​ഖി​ന്‍റെ സു​ഹൃ​ത്താ​ണ് ഇ​യാ​ൾ. പാ​ല​ക്കാ​ട് പെ​ണ്‍​കു​ട്ടി​ക​ളെ പൂ​ട്ടി​യി​ട്ട കേ​സി​ൽ ഇ​യാ​ൾ​ക്കു ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്ക് ഒ​ളി​വി​ൽ താ​മ​സി​ക്കാ​ൻ ഇ​യാ​ൾ സ​ഹാ​യം ന​ൽ​കി​യ​താ​യും വി​വ​ര​മു​ണ്ട്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഷം​ന കാ​സി​മി​ന്‍റെ മൊ​ഴി​യു​ടെ​യും മൊ​ബൈ​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ല​യി​രു​ത്ത​ൽ. വ​ര​ന്‍റെ മാ​താ​വ് എ​ന്ന വ്യാ​ജേ​ന ന​ടി​യോ​ടു വി​ളി​ച്ച് സം​സാ​രി​ച്ച​ത് ഒ​രു പ്ര​തി​യു​ടെ ഭാ​ര്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

മാ​ത്ര​മ​ല്ല ഒ​രു കു​ട്ടി​യെ​യും ഫോ​ണി​ലൂ​ടെ ഇ​വ​ർ ന​ടി​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി. സ്ത്രീ​ക​ൾ സം​സാ​രി​ക്കു​ന്ന​തി​ലൂ​ടെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഷം​ന​യും പ്ര​തി​ക​ളും ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ന്‍റെ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ന​ടി​യി​ൽ നി​ന്നു ല​ഭി​ച്ച മെ​സേ​ജു​ക​ൾ​ക്ക് പ്ര​തി​ക​ൾ ഒ​രു​മി​ച്ചി​രു​ന്നാ​ണ് മ​റു​പ​ടി ന​ൽ​കി​യി​രു​ന്ന​ത്.

ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ ന​ടി കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ പ്ര​തി​ക​ളെ ന​ടി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. വാ​ള​യാ​റി​ൽ പെ​ണ്‍​കു​ട്ടി​ക​ളെ എ​ത്തി​ച്ച് മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്ത് എ​ന്ന പേ​രി​ൽ നി​ര​വ​ധി അ​ഭി​നേ​താ​ക്ക​ളെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.