ത​പാ​ൽ വോ​ട്ടി​ലും ഇ​ര​ട്ടി​പ്പു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല
Friday, April 9, 2021 1:13 PM IST
തി​രു​വ​ന​ന്ത​പു​രം: ത​പാ​ൽ വോ​ട്ടി​ലും ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കു​ണ്ടാ​യി​രു​ന്ന മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട് ചെ​യ്ത ശേ​ഷ​വും അ​വ​ർ​ക്ക് ത​പാ​ൽ വോ​ട്ടി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന സ്ഥി​തി​യു​ണ്ട്. പ​ല​രു​ടെ​യും വീ​ട്, ഓ​ഫീ​സ് മേ​ൽ​വി​ലാ​സ​ങ്ങ​ളി​ലേ​ക്കാ​ണ് ത​പാ​ൽ വോ​ട്ട് വ​രു​ന്ന​ത്. ഇ​വ​രെ​ല്ലാം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് രേ​ഖ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ​രി​ശോ​ധി​ക്കാ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

80 വ​യ​സ് ക​ഴി​ഞ്ഞ​വ​രു​ടെ വോ​ട്ട് വീ​ട്ടി​ൽ പോ​യി ശേ​ഖ​രി​ച്ച​തി​ലും ക്ര​മ​ക്കേ​ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ടു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ക്യാ​രി ബാ​ഗി​ലാ​ണ് കൊ​ണ്ടു​പോ​യ​ത്. വ​യോ​ധി​ക​ർ പ​ല​രും അ​വ​രു​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ വി​വ​രം അ​റി​ഞ്ഞി​ട്ടി​ല്ല. പ​ല​യി​ട​ത്തും ക്ഷേ​മ പെ​ൻ​ഷ​ൻ ന​ൽ​കി വോ​ട്ട് ചെ​യ്യി​ച്ചു​വെ​ന്ന പ​രാ​തി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ര​മേ​ശം ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.