ഇ​ഞ്ചു​റി​ടൈം വി​ന്ന​റു​മാ​യി ലൂ​സി​യ​ൻ; നോ​ർ​ത്ത് ഈ​സ്റ്റി​നെ മ​റി​ക​ട​ന്ന് മും​ബൈ എ​ഫ്സി
Thursday, February 22, 2018 10:31 PM IST
മും​ബൈ: ലൂ​സി​യ​ൻ ഗീ​വ​ന്‍റെ ഇ​ഞ്ചു​റി​ടൈം ഗോ​ൾ മി​ക​വി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ മും​ബൈ എ​ഫ്സി​ക്കു വി​ജ​യം. മും​ബൈ ഫു​ട്ബോ​ൾ അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് മും​ബൈ ത​ക​ർ​ത്ത​ത്.

15-ാം മി​നി​റ്റി​ൽ അ​ച്ചി​ലെ ഇ​മാ​ന​യി​ലൂ​ടെ മും​ബൈ ലീ​ഡ് നേ​ടി. എ​ന്നാ​ൽ 24-ാം മി​നി​റ്റി​ൽ ലൂ​സി​യ​ൻ ഗോ​യ​ൻ സെ​ൽ​ഫ് ഗോ​ൾ വ​ഴ​ങ്ങി​യ​തോ​ടെ നോ​ർ​ത്ത് ഈ​സ്റ്റ് സ​മ​നി​ല പി​ടി​ച്ചു. 43-ാം മി​നി​റ്റി​ൽ സാ​ന്പീ​ന​യും ഗോ​ൾ നേ​ടി​യ​തോ​ടെ ആ​ദ്യ പ​കു​തി​യി​ൽ 2-1 എ​ന്ന നി​ല​യി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് മു​ന്നി​ട്ടു​നി​ന്നു.

ര​ണ്ടാം പ​കു​തി​യി​ൽ ഉ​ണ​ർ​ന്നു ക​ളി​ച്ച മും​ബൈ 54-ാം മി​നി​റ്റി​ൽ എ​വ​ർ​ട്ട​ണ്‍ സാ​ന്േ‍​റാ​സി​ലൂ​ടെ സ​മ​നി​ല ക​ണ്ടെ​ത്തി. ഇ​ഞ്ചു​റി​ടൈ​മി​ൽ, ആ​ദ്യ പ​കു​തി​യി​ലെ സെ​ൽ​ഫ് ഗോ​ളി​നു ലൂ​സി​യ​ൻ ഗോ​യ​ൻ പ്രാ​യ്ശ്ചി​ത്തം ചെ​യ്ത​തോ​ടെ മും​ബൈ വി​ജ​യ​വ​ഴി​യി​ലു​മെ​ത്തി.

16 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 23 പോ​യ​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സി​ന് പി​ന്നി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് മും​ബൈ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.