അ​മ്മ​യെ കൊ​ന്നു ത​ല​യ​റു​ത്ത് യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ
Sunday, March 18, 2018 6:29 PM IST
പു​തു​ക്കോ​ട്ട: അ​മ്മ​യെ കൊ​ന്നു ത​ല​യ​റു​ത്ത് അ​തു​മാ​യി യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. മി​ഴ്നാ​ട്ടി​ലെ പു​തു​ക്കോ​ട്ട​യി​ലാ​ണ് മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ഈ ​ക്രൂ​ര​കൃ​ത്യം അ​ര​ങ്ങേ​റി​യ​ത്. മു​പ്പ​തു​കാ​ര​നാ​യ ആ​ന​ന്ദ് അ​മ്മ റാ​ണി​യു​മാ​യി സ്ഥ​ല​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​ന്ത​രം വ​ഴ​ക്കി​ലാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും റാ​ണി​യെ ആ​ന​ന്ദ് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രു​ടെ ക​ഴു​ത്ത് മു​റി​ച്ചെ​ടു​ത്ത ശേ​ഷം ഇ​തു​മാ​യി ക​രം​ബാ​കു​ഡി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. കൊ​ല്ല​പ്പെ​ട്ട റാ​ണി ഭ​ർ​ത്താ​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...