ബീഫ് വിറ്റതിന് പോലീസ് മർദിച്ച കശാപ്പുകാരൻ മരിച്ചു; സംഭവം ഉത്തർപ്രദേശിൽ
Saturday, June 23, 2018 7:12 AM IST
ലക്‌നോ: ബീഫ് വിറ്റതിന് ഉത്തര്‍പ്രദേശ് പോലീസ് ക്രൂരമായി മര്‍ദിച്ച ഇറച്ചി വില്‍പ്പനക്കാരന്‍ മരിച്ചു. സലീം ഖുറേഷി എന്നയാളാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഗോഹത്യ നടത്തിയെന്നാരോപിച്ച് രണ്ടു പോലീസ് കോണ്‍സ്റ്റബിളുമാര്‍ സലീം ഖുറേഷിയെ വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോയത്. തുടര്‍ന്ന് തന്‍റെ ഭര്‍ത്താവിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് സലീമിന്‍റെ ഭാര്യ പറഞ്ഞിരുന്നു.

പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സലീമിനെ വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.