മഴക്കെടുതി: സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് ഉമ്മൻ ചാണ്ടി
Saturday, August 11, 2018 1:08 PM IST
മലപ്പുറം: മഴക്കെടുതി നേരിടാനുള്ള സർക്കാരിന്‍റെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മലപ്പുറം ജില്ലയിലെ പല പ്രദേശങ്ങളിലും സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ കൊണ്ടാണ് ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നത്. ആളുകൾക്ക് കൃത്യമായി സഹായങ്ങൾ ലഭിക്കുന്നില്ല. സർക്കാർ സംവിധാനങ്ങൾ കൂടുതൽ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...