അ​തി​തീ​വ്ര മ​ഴ; ശ​നി​യാ​ഴ്ച ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ടും
Friday, October 5, 2018 11:40 PM IST
തൊ​ടു​പു​ഴ: കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ടു​ന്നു. ഇ​ടു​ക്കി ഡാം ​ശ​നി​യാ​ഴ്ച 11 ന് ​തു​റ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്നു. സെ​ക്ക​ൻ​ഡി​ൽ 50000 ലി​റ്റ​ർ വെ​ള്ളം ഒ​രു ഷ​ട്ട​ര്‍ തു​റ​ന്ന് പു​റ​ത്തേ​ക്ക് വി​ടും. ശ​നി​യാ​ഴ്ച രാ​വി​ലെ ക​ള​ക്ട​ര്‍ അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷ​മാ​വും ഷ​ട്ട​ര്‍ തു​റ​ക്കു​ക.

പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഒ​രു ഷ​ട്ട​ർ വെ​ള്ളി​യാ​ഴ്ച വൈ ​കു​ന്നേ​രം നാ​ലോ​ടെ തു​റ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം വൈ​ദ്യു​തി ബോ​ർ​ഡി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​ഞ്ഞ​തി​നാ​ൽ തീ​രു​മാ​നം നീ ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​തി​തീ​വ്ര​മ​ഴ പെ​യ്യു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് മ​ഴ പെ​യ്ത​ത്. ഇ​ടു​ക്കി പ​ദ്ധ​തി പ്ര​ദേ​ശ​ത്തും മ​ഴ കു​റ​വാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ണ​ക്കെ​ട്ട് തു​റ​ക്കാ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ശേ​ഷം അ​ണ​ക്കെ​ട്ട് തു​റ​ന്നാ​ല്‍ മ​തി​യെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ പി​ന്നീ​ട് എ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ 11 ന് ​അ​ണ​ക്കെ​ട്ട് തു​റ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.