ബ​ന്ധു​നി​യ​മ​നം: അ​ദീ​ബി​നെ നി​യ​മി​ച്ച​ത് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചു​ത​ന്നെ​യെ​ന്ന് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ
Thursday, November 8, 2018 1:23 PM IST
കോ​ഴി​ക്കോ​ട്: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ പി​തൃ​സ​ഹോ​ദ​ര പു​ത്ര​നെ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ​കോ​ർ​പ്പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​രാ​യി നി​യ​മി​ച്ച​ത് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചു​ത​ന്നെ​യെ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ വ​ഹാ​ബ്. അ​പേ​ക്ഷ​ക​രി​ൽ യോ​ഗ്യ​ത ഉ​ണ്ടാ​യി​രു​ന്ന​ത് ജ​ലീ​ലി​ന്‍റെ ബ​ന്ധു​വാ​യ അ​ദീ​ബി​ന് മാ​ത്ര​മാ​യി​രു​ന്നു. ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ നി​ന്ന് നി​യ​മ​നം ന​ട​ത്താ​ൻ ച​ട്ട​ങ്ങ​ളി​ൽ ത​ട​സ​മൊ​ന്നു​മി​ല്ലെ​ന്നും അ​ബ്ദു​ൾ ​വ​ഹാ​ബ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ജ​ലീ​ൽ അ​ദീ​ബി​നെ നി​യ​മി​ച്ച​തി​നെ​തി​രേ മു​സ്‌​ലിം യൂ​ത്ത് ലീ​ഗാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഗ​വ​ർ​ണ​റെ കാ​ണു​മെ​ന്നും കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ലീ​ഗും ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബോ​ർ​ഡ് ചെ​യ​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.