കാ​ഷ്മീ​രി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ; ജ​യ്ഷെ മു​ഹ​മ്മ​ദ് തീ​വ്ര​വാ​ദി​യെ വ​ധി​ച്ചു
Friday, November 9, 2018 7:32 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ജ​യ്ഷെ മു​ഹ​മ്മ​ദ് തീ​വ്ര​വാ​ദി കൊ​ല്ല​പ്പെ​ട്ടു. ദ​ക്ഷി​ണ കാ​ഷ്മീ​രി​ലെ ത്രാ​ലി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. വെ​ടി​വ​യ്പി​ൽ ഒ​രു പോ​ലീ​സു​കാ​ര​നു പ​രി​ക്കേ​റ്റു. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. സി​ആ​ർ​പി​എ​ഫും സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പും ഏ​റ്റു​മു​ട്ട​ലി​ൽ പ​ങ്കെ​ടു​ത്തു. മേ​ഖ​ല​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ്, മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം സു​ര​ക്ഷാ സേ​ന​യു​മാ​യി ത്രാ​ലു​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ജ​യ്ഷെ മു​ഹ​മ്മ​ദ് ത​ല​വ​ൻ മ​സൂ​ദ് അ​സ​റി​ന്‍റെ അ​ന​ന്ത​ര​വ​ൻ ഉ​സ്മാ​ൻ ഹൈ​ദ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.