സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബവും പന്തളംകൊട്ടാരവും
Wednesday, November 14, 2018 8:33 AM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ളി​ച്ചു ചേ​ർ​ത്ത ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം അ​ധി​കൃ​ത​രും ത​ന്ത്രി കു​ടും​ബ​വും.

മ​ണ്ഡ​ല കാ​ല​ത്ത് യു​വ​തീ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​തെ​ന്നു ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ണ്ഠ​ര​ര് രാ​ജീ​വ​ര് , മോ​ഹ​ന​​ര്, മ​ഹേ​ഷ് മോ​ഹ​ന​​ര് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ത​ന്ത്രി കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​നാ​ണ് ച​ർ​ച്ച. സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രു​ന്ന​തി​ന് മു​ന്നേ​യാ​യി​രി​ക്കും പ​ന്ത​ളം കൊ​ട്ടാ​രം അ​ധി​കൃ​ത​രും ത​ന്ത്രി കു​ടും​ബ​വു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്ത​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.