എംഎൽഎ ഷംസീറിന്‍റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
Thursday, November 15, 2018 3:46 PM IST
കൊ​ച്ചി: എം​എ​ൽ​എ എ.​എ​ൻ. ഷം​സീ​റി​ന്‍റെ ഭാ​ര്യ​യെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​യ​മ​ച്ച ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് ഷം​സീ​റി​ന്‍റെ ഭാ​ര്യ ഷ​ഹ​ല​യെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ സ്‌​കൂ​ള്‍ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ല്‍ സ​യ​ന്‍​സി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യി നി​യ​മി​ച്ച​ത്.

റാ​ങ്ക് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ഡോ. ​എം.​പി. ബി​ന്ദു​വി​നെ മ​റി​ക​ട​ന്നാ​യി​രു​ന്നു നി​യ​മ​നം. ബി​ന്ദു​വി​ന്‍റെ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. ബി​ന്ദു​വി​നെ ഉ​ട​ൻ നി​യ​മി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വി​ജ്ഞാ​പ​ന​വും റാ​ങ്ക് പ​ട്ടി​ക​യും മ​റി​ക​ട​ന്നാ​ണ് ഷം​സീ​റി​ന്‍റെ ഭാ​ര്യ​ക്ക് നി​യ​മ​നം ന​ല്‍​കി​യ​തെ​ന്നാ​യി​രു​ന്നു പ​രാ​തി.

ജ​ന​റ​ല്‍ കാ​റ്റ​ഗ​റി​യി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍​മാ​രെ വി​ളി​ച്ച വി​ജ്ഞാ​പ​നം ഒ​ബി​സി മു​സ്ലിം എ​ന്നാ​ക്കി തി​രു​ത്തി​യാ​ണ് നി​യ​മ​നം ന​ല്‍​കി​യ​തെന്നും ബി​ന്ദു​ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.