ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ പി​ന്നോ​ട്ടി​ല്ലെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം
Thursday, November 15, 2018 5:09 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ പി​ന്നോ​ട്ടി​ല്ലെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം. മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് പ​ന്ത​ളം കൊ​ട്ടാ​രം പ്ര​തി​നി​ധി ശ​ശി​കു​മാ​ര വ​ർ​മ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ശ​ബ​രി​മ​ലയിലെ സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൊ​ട്ടാ​ര​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ധ​ന​മാ​യി ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യും ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​രു​മാ​യി ആ​ലോ​ചി​ച്ച് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളും. ആ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ​തി​നാ​ൽ എ​ല്ലാ​വ​രു​മാ​യി ആ​ലോ​ചി​ച്ചേ തീ​രു​വെ​ന്നും ശ​ശി​കു​മാ​ര വ​ർ​മ പ​റ​ഞ്ഞു.

അ​തേ​സ​മ​യം യു​വ​തി​ക​ൾ ആ​രും ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​ര​രു​തെ​ന്നും സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.