കാ​മു​കി​മാ​രു​ടെ ചെ​ല​വി​നാ​യി മോ​ഷ​ണം; യു​വ ഡാ​ൻ​സ​ർ അ​റ​സ്റ്റി​ൽ
Friday, November 16, 2018 3:06 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കാ​മു​കി​മാ​രു​ടെ മു​ന്നി​ൽ ആ​ഡം​ബ​രം കാ​ണി​ക്കാ​ൻ ഓ​ട്ടോ ഡ്രൈ​വ​റു​ടെ പ​ണം മോ​ഷ്ടി​ച്ച യു​വ ഡാ​ൻ​സ​ർ അ​റ​സ്റ്റി​ൽ. ഗോ​വി​ന്ദ​പു​രി സ്വ​ദേ​ശി സ​ണ്ണി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന രോ​ഹ​ൻ ഗി​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഗോ​വി​ന്ദ​പു​രി ചൗ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

രാ​ഹു​ൽ എ​ന്ന ഓ​ട്ടോ ഡ്രൈ​വ​റു​ടെ പ​ണ​മാ​ണ് രോ​ഹ​ൻ ത​ട്ടി​യെ​ടു​ത്ത​ത്. ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ രാ​ഹു​ൽ ത​ന്‍റെ പ​ഴ്സി​ലെ പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി നി​ൽ​ക്കു​മ്പോ​ൾ ഈ ​സ​മ​യം രോ​ഹ​ൻ പ​ണ ത​ട്ടി​പ്പ​റി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു. രാ​ഹു​ൽ ബ​ഹ​ളം​വ​ച്ച​തോ​ടെ സ​മീ​പ​ത്തു പ​ട്രോ​ളിം​ഗി​നു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് രോ​ഹ​നെ പി​ടി​കൂ​ടി.

പ്ര​തി​യി​ൽ​നി​ന്നും 1,900 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ത​നി​ക്കു നാ​ല് കാ​മു​കി​മാ​രാ​ണ് ഉ​ള്ള​തെ​ന്നും ഇ​വ​രു​ടെ ചെ​ല​വ് വ​ഹി​ക്കാ​നാ​ണ് മോ​ഷ​ണം ആ​രം​ഭി​ച്ച​തെ​ന്നും രോ​ഹ​ൻ ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.