ദേ​വ​സ്വം ബോ​ർ​ഡ് സാ​വ​കാ​ശം തേ​ടു​ന്ന​തി​നെ എ​തി​ർ​ക്കി​ല്ല: ക​ട​കം​പ​ള്ളി
Friday, November 16, 2018 7:57 PM IST
തി​രു​വ​ന​ന്ത​പു​രം: പു​ന:​പ​രി​ശോ​ധ​നാ ഹ​ർ​ജി സ്വീ​ക​രി​ക്കു​ന്ന​തി​ൽ തീ​പ്പു ക​ല്പി​ക്കു​ന്ന​തു​വ​രെ ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു സാ​വ​കാ​ശം തേ​ടി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നെ സ​ർ​ക്കാ​ർ എ​തി​ർ​ക്കി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന് സ്വ​ത​ന്ത്ര നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്വ​ത​ന്ത്ര നി​ല​പാ​ടെ​ടു​ക്കാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് അ​വ​കാ​ശ​മു​ണ്ട്. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നി​ല​പാ​ടി​നെ സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ക്കി​ല്ല. എ​ന്നാ​ല്‍, യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൃ​പ്തി ദേ​ശാ​യി​യെ പോ​ലെ​യു​ള്ള​വ​രെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച് സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന് പി​ന്നി​ല്‍ ബി​ജെ​പി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മു​മ്പ് കോ​ണ്‍​ഗ്ര​സ് ആ​യി​രു​ന്ന തൃ​പ്തി ദേ​ശാ​യി ഇ​പ്പോ​ള്‍ ബി​ജെ​പി​ക്കൊ​പ്പ​മാ​ണ്. ബി​ജെ​പി​യു​ടെ അ​ജ​ണ്ട​യി​ല്‍​പ്പെ​ട്ട കാ​ര്യ​മാ​ണ് തൃ​പ്തി ദേ​ശാ​യി​യു​ടെ സ​ന്ദ​ര്‍​ശ​നം അ​ട​ക്ക​മു​ള്ള​വ​യെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​രു​തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.