വി​മാ​നം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നി​ല​ത്തി​റ​ക്കി: പൈലറ്റുമാർക്ക് സസ്പെൻഷൻ
Friday, December 7, 2018 4:23 AM IST
ന്യൂഡൽഹി: എയർഇന്ത്യയുടെ ബോയിംഗ് വിമാനം ഹോ​ങ്കോംഗ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നി​ല​ത്തി​റ​ക്കിയ സംഭവത്തിൽ ര​ണ്ട്​ പൈ​ല​റ്റു​മാ​രെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. ഒക്ടോബര്‍ ഇരുപതിനായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം. ​

10 ​ജീ​വ​ന​ക്കാ​ര​ട​ക്കം 207 പേ​രു​മാ​യി പ​റ​ന്ന ബോ​യിംഗ് 787-8 വി​മാ​ന​മാണ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നി​ല​ത്തി​റ​ക്കിയത്. ഹോ​ങ്കോംഗ് എയർ ട്രാഫിക് കൺട്രോൾ വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഇവർക്കെതിരേ നടപടിയെടുത്തതെന്നും എയർഇന്ത്യ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.