പാ​രീ​സ് ആ​ക്ര​മ​ണ കേ​സ്: സു​ബ്ഹാ​നിയുടെ സുരക്ഷ വർധിപ്പിക്കണമെ​ന്നു നി​ർ​ദേ​ശം
Friday, December 7, 2018 9:00 PM IST
തൃ​ശൂ​ർ: പാ​രീ​സ് ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്ര​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം വി​യ്യൂ​ർ ജ​യി​ലി​ൽ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി വി​യ്യൂ​ർ ജ​യി​ലി​ൽ ക​ണ്ണൂ​ർ ക​ന​ക​മ​ല ഭീ​ക​ര​ക്യാ​ന്പ് കേ​സി​ൽ എ​ൻ​ഐ​എ അ​റ​സ്റ്റു ചെ​യ്ത തൊ​ടു​പു​ഴ സ്വ​ദേ​ശി സു​ബ്ഹാ​നി ഹാ​ജാ മൊ​യ്തീ​നെ അ​ന്വേ​ഷ​ണ​സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു.

ചോ​ദ്യം ചെ​യ്യ​ലി​ൽ കേ​സി​നു സ​ഹാ​യ​ക​മാ​യ ഏ​റെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ചോ​ദ്യം ചെ​യ്യ​ലി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ളെ​ല്ലാം അ​പ്പ​പ്പോ​ൾ​ത്ത​ന്നെ പാ​രീ​സി​ലെ അ​ന്വേ​ഷ​ണ​ത​ല​വ​ൻ​മാ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സു​ബ്ഹാ​നി ഹാ​ജാ മൊ​യ്തീ​നെ കൂ​ടു​ത​ൽ സു​ര​ക്ഷ​യോ​ടെ പാ​ർ​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഫ്ര​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം എ​ൻ​ഐ​എ​യ്ക്കു ന​ല്കി​യ​താ​യി സൂ​ച​ന​യു​ണ്ട്.

ദ്വി​ഭാ​ഷി​യു​ടെ സ​ഹാ​യ​ത്തോ​ടെ ജ​യി​ലി​ലെ പ്ര​ത്യേ​ക മു​റി​യി​ൽ ന​ട​ന്ന മൂ​ന്നു​ദി​വ​സ​ത്തേ​യും ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളും ദൃ​ശ്യ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ചോ​ദ്യം ചെ​യ്യ​ലി​നോ​ടു സു​ബ്ഹാ​നി സ​ഹ​ക​രി​ച്ചെ​ന്നാ​ണ് സൂ​ച​ന​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.