കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; അ​ഞ്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്
Sunday, December 9, 2018 10:50 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്. ശ്രീ​ന​ഗ​റി​ലെ മു​ജ്ഗു​ഡി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു പ്ര​ദേ​ശ​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ർ സു​ര​ക്ഷാ സേ​ന​യ്ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഭീ​ക​ര​ർ പ്ര​ദേ​ശ​ത്ത് ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി സൈ​ന്യ​ത്തി​നു ര​ഹ​സ്യവി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് സൈ​ന്യം തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.